തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തിലെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5ന് മാസാന്ത്യ കണക്കെടുപ്പിനായി റേഷൻ കടകൾ അടച്ചിടും, അതേസമയം, ഫെബ്രുവരി 6 മുതൽ പുതുമാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇന്നുവരെ (ജനുവരി 30, വൈകുന്നേരം 5 വരെ) 68.71 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 2,51,795 പേർ റേഷൻ എടുത്തപ്പോൾ, ഇന്ന് വൈകുന്നേരം 5 മണി വരെ 2,23,048 പേർ റേഷൻ കൈപ്പറ്റി.
ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണമായി നേരത്തെ വിതരണത്തിൽ വൈകലുണ്ടായിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് ദിവസമായി വാതിൽപ്പടി വിതരണം സുഗമമായി പുരോഗമിക്കുകയാണ്. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യ സ്റ്റോക്ക് ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
ജനുവരി മാസത്തെ റേഷൻ കൈപ്പറ്റാനാകാതെ ഇരിക്കുന്നവർ ഫെബ്രുവരി 4നകം ഉറപ്പുവരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, റേഷൻ കടകളിലെ സ്റ്റോക്ക് നിലനിൽക്കെ കാർഡ് ഉടമകൾക്ക് ആവശ്യാനുസരണം വിതരണം ലഭ്യമാക്കുന്നതിനായി ഫെബ്രുവരിയിലും കോമ്പിനേഷൻ ബില്ലിങ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.