സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ക്ഷേമ പെൻഷൻ വർധിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. നികുതിയേതര വരുമാനം കൂട്ടാൻ നടപടികൾ കൈക്കൊള്ളുമെന്നും ധനമന്ത്രി ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
![](https://wayanadvartha.in/wp-content/uploads/2025/01/WhatsApp-Image-2025-01-24-at-11.40.47_c9a25517.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ വിവിധ പദ്ധതികൾ ആലോചനയിൽ ഉണ്ടെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. റോഡിന് ടോൾ അടക്കം പല ശുപാർശകളും ചർച്ചയിലുണ്ട്. താങ്കളുടെ വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാൻ കഴിയില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഈ സംസ്ഥാന ബജറ്റിൽ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്.