പുതിയ മാനദണ്ഡപ്രകാരം പാമ്ബ് കടിയേറ്റ മരണങ്ങളും സഹായത്തിനായി പരിഗണിക്കും. ഇതിന്റെ ഭാഗമായി, ഇത്തരത്തിലുള്ള മരണങ്ങള്‍ക്ക് നാലുലക്ഷം രൂപ സഹായം അനുവദിക്കാന്‍ തീരുമാനിച്ചു. അതേസമയം, വന്യമൃഗ സംഘര്‍ഷത്തെ പ്രതിരോധിക്കുന്നതിനിടയില്‍ കിണറുകള്‍, വളപ്പിലെ മതില്‍, വേലികള്‍, ഉണക്കുന്ന അറകള്‍, എംഎസ്‌എംഇ യൂണിറ്റുകള്‍ തുടങ്ങിയ ആസ്തികള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചിരിക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നല്‍കി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അധ്യക്ഷനായ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളുടെ തീവ്രത കണക്കിലെടുത്ത്, സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധം, കയ്മാറ്റം, ദുരന്തനിവാരണ നടപടികള്‍ എന്നിവ ഏകോപിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതി രൂപീകരിച്ചത്.