സംസ്ഥാനത്ത് മാർച്ച് 1 മുതൽ വാഹനങ്ങളുടെ ആർ.സി. ബുക്കുകൾ പൂർണമായും ഡിജിറ്റലാക്കുന്നു. ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ പ്രഖ്യാപനപ്രകാരം, നിലവിൽ പ്രിന്റ് ചെയ്ത് നൽകുന്ന ആർ.സി. ബുക്കുകൾക്ക് പകരം ഡിജിറ്റൽ പതിപ്പ് ലഭ്യമാക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മോട്ടോർ വാഹന വകുപ്പ് ആധുനികവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നടപടിയിലൂടെ, വാഹനം വാങ്ങിയതിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്ന് ആർ.സി. ബുക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
അതേസമയം, വാഹന ഉടമകളുടെ ആർ.സി. ബുക്കുകൾ ആധാറിൽ ചേർത്തിരിക്കുന്ന മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് ഗതാഗത കമ്മിഷണർ നിർദേശിച്ചു. ഫെബ്രുവരി മാസത്തിനുള്ളിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോയെന്ന് എല്ലാ വാഹന ഉടമകളും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഓൺലൈൻ മാർഗമോ അക്ഷയ കേന്ദ്രങ്ങളിലൂടെ നമ്പർ അപ്ഡേറ്റ് ചെയ്യാമെന്നുമാണ് അധികൃതരുടെ നിർദ്ദേശം.