തിരുവനന്തപുരം: ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന പാലം പുനർനിർമിക്കുന്നതിനുള്ള 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVchttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പുതിയ പാലം ചൂരൽമല ടൗണിൽ നിന്ന് മുണ്ടക്കൈ റോഡിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമല എന്നീ പ്രദേശങ്ങളുമായി കൂട്ടിച്ചേർത്ത് സഞ്ചാര സൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സുരക്ഷ ശക്തിപ്പെടുത്തി, ഇനി അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശൈലിയിലായിരിക്കും നിർമാണം. നിലവിലുണ്ടായിരുന്ന പാലത്തേക്കാൾ ഉയരമുള്ള പുതിയ പാലത്തിന്റെ ആകെ നീളം 267.95 മീറ്ററാണ്.