ലൊക്കേഷൻ അനുമതി എല്ലാ ആപ്പുകൾക്കും നൽകണോ? കേരള പോലീസ് മുന്നറിയിപ്പ്

ഡിജിറ്റൽ കാലഘട്ടത്തിൽ സ്മാർട്ട്‌ഫോൺ ആപ്പുകൾ അവിഭാജ്യഘടകങ്ങളായി മാറിയിരിക്കുമ്പോൾ, അവയ്ക്ക് ലൊക്കേഷൻ അനുമതി നൽകുന്നതിനേക്കുറിച്ച്‌ ജാഗ്രത പുലർത്തണമെന്ന് കേരള പോലീസ് നിർദ്ദേശിക്കുന്നു. അനാവശ്യമായി ലൊക്കേഷൻ ഡാറ്റ ശേഖരിക്കുന്ന ചില ആപ്പുകൾ വ്യക്തിപരമായ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അത് സമയാന്തരത്തിൽ പരിശോധിക്കേണ്ടതുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ്.

ലൊക്കേഷൻ അനുമതി ഏത് ആപ്പുകൾക്ക് നൽകണം?

👉 മാപ്പിംഗ് ആപ്പുകൾ – ദിശാസൂചനകൾ നൽകുന്നതിനായി ഇത് നിർബന്ധമായാണ്.
👉 ടാക്സി/ഭക്ഷണ ഓർഡർ ആപ്പുകൾ – ഉപയോഗിക്കുന്നപ്പോൾ മാത്രം അനുവദിക്കാം.
👉 കാലാവസ്ഥ ആപ്പുകൾ – വിശ്വസനീയമായ ആപ്പുകൾക്ക് നിശ്ചിത കാലയളവിൽ അനുവദിക്കാം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc


👉 സോഷ്യൽ മീഡിയ – ജിയോ ടാഗിംഗിനായി ചിലപ്പോൾ ആവശ്യമായേക്കാം, എന്നാൽ പരസ്യങ്ങൾ ലക്ഷ്യമാക്കി ഈ ഡാറ്റ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്.
👉 ക്യാമറ ആപ്പുകൾ – ഫോട്ടോയുടെ മെടാഡാറ്റയിൽ ലൊക്കേഷൻ ചേർക്കാൻ ഇത് ആവശ്യമായേക്കാം, എന്നാൽ നിർബന്ധമല്ല.

ജാഗ്രത വേണം!
ചില ആപ്പുകൾ ലൊക്കേഷൻ ഡാറ്റ അനാവശ്യമായി ശേഖരിച്ച് ഉപയോക്താവിനെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ, ട്രാക്കിംഗ് എന്നിവയ്ക്കായി ഉപയോഗിക്കാം. അതിനാൽ ആപ്പുകളുടെ സേവനം വിലയിരുത്തി അത്യാവശ്യമുള്ളവയ്ക്ക് മാത്രം ലൊക്കേഷൻ അനുമതി നൽകണമെന്ന് കേരള പോലീസ് ഉപദേശിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version