യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പ്രസംഗത്തിനിടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇവിഎം) സംബന്ധിച്ച് അഭിപ്രായപ്പെട്ടു. അമേരിക്കൻ സംസ്ഥാനങ്ങളിലെ ഗവർണർമാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇവിഎം വിഷയവും പേപ്പർ ബാലറ്റിന്റെ വിശ്വാസ്യതയും ചര്‍ച്ചയായത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ട്രംപ് വ്യക്തമാക്കുന്നതനുസരിച്ച്, വോട്ടെടുപ്പിനായി യന്ത്രങ്ങൾ ഉപയോഗിക്കുന്നത് വിശ്വാസ്യതയെ ബാധിക്കാമെന്നും, പേപ്പർ ബാലറ്റുകൾ കൂടുതൽ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, പ്രമുഖ വ്യവസായിപതിയും ടെസ്‌ല സിഇഒയുമായ എലോൺ മസ്‌കുമായുണ്ടായ സംഭാഷണത്തിൽ, വോട്ടിംഗ് സമ്പ്രദായത്തിന് കമ്പ്യൂട്ടറുകൾ അനുയോജ്യമല്ലെന്നായിരുന്നു മസ്‌ക് വ്യക്തമാക്കിയത്.
“വോട്ടെടുപ്പിനായി ഏറ്റവും സുരക്ഷിതവും വിശ്വാസയോഗ്യവുമായി പേപ്പർ ബാലറ്റുകളാണ്. ഇവ പകർത്താനോ വഞ്ചനയ്ക്കോ സാധ്യതയില്ല, കൂടാതെ പ്രത്യേക വാട്ടർമാർക്ക് അടങ്ങിയിരിക്കും,” ട്രംപ് പറഞ്ഞു. എംഐടിയിലെ പ്രൊഫസർമാരും പേപ്പർ ബാലറ്റുകൾ ഏറ്റവും നല്ല തിരഞ്ഞെടുപ്പ് മാർഗമാണെന്ന് വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ ഈ പ്രസ്താവനയുടെ 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇന്ത്യന്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനെ ഉദ്ധരിച്ച് പലരും ഇവിഎമ്മുകളെ വിശ്വസിക്കരുതെന്ന് അഭിപ്രായപ്പെടുന്നു.