മോട്ടോർ വാഹന വകുപ്പ് വാഹന പൊല്യൂഷന്‍ പരിശോധനയിൽ ഇളവ് പ്രഖ്യാപിച്ചു. പിയുസിസി പോർട്ടലിന്റെ തകരാർ കാരണം 27 വരെ പോള്യൂഷൻ സർട്ടിഫിക്കറ്റ് പരിശോധിക്കേണ്ടതില്ലെന്ന് നിർദ്ദേശം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
22ാം തീയതി മുതൽ പിയുസിസി പോർട്ടലിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുന്നതായി അറിയിപ്പ്. സർവറിൽ നേരിട്ട തകരാർ പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അതിനാൽ വാഹനങ്ങൾക്കുള്ള പിയുസിസി സർട്ടിഫിക്കറ്റ് പുതുക്കാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ, 22 മുതൽ 27 വരെ പിയുസിസി കാലഹരണാകുന്നവരുടെ വാഹനങ്ങൾ പരിശോധിക്കുമ്പോൾ പിഴ ഈടാക്കരുതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശിച്ചു.