ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം 28നകം ഏറ്റുവാങ്ങണമെന്നു പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചിട്ടുണ്ടെന്നും ക്വാട്ടയിൽ ലഭ്യമായ വിഹിതം സമയബന്ധിതമായി കൈപ്പറ്റേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ക്വാട്ട ലഭ്യമായതിനുശേഷം അധിക കാലാവധി അനുവദിക്കില്ലെന്നും, ഫെബ്രുവരി വിഹിതം 28നുശേഷം വിതരണം ചെയ്യാൻ കഴിയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. ഉപഭോക്താക്കൾ ഈ സമയപരിധിക്ക് മുൻപായി റേഷൻ കടകളിൽ നിന്ന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.