സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു

ക്ഷേമ പെൻഷൻ കുടിശിക അടക്കമുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ ‘ഇ-കുബേർ’ പോർട്ടൽ വഴിയാണ് സർക്കാർ കടപ്പത്രങ്ങൾ ഇറക്കി ധനസമാഹരണം നടത്തുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഈയാഴ്ച കേരളം 1,920 കോടി രൂപ കൂടി കടമെടുക്കുമെന്നാണ് റിപ്പോർട്ട്. 17 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് ഈ കടം സ്വീകരിക്കുന്നത്. നേരത്തെ ഈ മാസം തുടക്കത്തിലും സർക്കാർ 3,000 കോടി രൂപ കടമെടുത്തിരുന്നു. പുതുതായി ആകെ കടം 41,600 കോടി രൂപയിലേക്ക് ഉയരുമെന്ന് കരുതപ്പെടുന്നു.

സർക്കാരിന്റെ പൊതുകടം ഉൾപ്പെടെയുള്ള ബാധ്യതകൾ 2023-24 സാമ്പത്തിക വർഷം അവസാനം 4.15 ലക്ഷം കോടി രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

മറ്റു സംസ്ഥാനങ്ങളും കടമെടുക്കുന്നു
കേരളത്തിനൊപ്പം മറ്റു 15 സംസ്ഥാനങ്ങളും ‘ഇ-കുബേർ’ വഴി കടമെടുക്കുന്നുണ്ട്. ആകെ 38,054 കോടി രൂപയാണ് ഈ സംസ്ഥാനങ്ങൾ ചേർന്ന് സമാഹരിക്കുന്നത്. ഇതിൽ ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, കർണാടക, മഹാരാഷ്ട്ര, മണിപ്പുർ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളും ഉൾപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version