മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് റേഷന്‍ ലഭ്യമാകുമോ?

മസ്റ്ററിംഗ് നടപടികള്‍ 31നകം പൂര്‍ത്തിയാക്കാത്ത മുന്‍ഗണനാ കാര്‍ഡുടമകളെ ഭക്ഷ്യധാന്യ വിഹിതത്തിന് അര്‍ഹതപട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി മന്ത്രി ജി.ആര്‍. അനില്‍ നിയമസഭയില്‍ അറിയിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

അതേസമയം, തൊഴില്‍‍-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കേരളത്തിന് പുറത്തുള്ളവരെ എന്‍.ആര്‍.കെ സ്റ്റാറ്റസ് നല്‍കി റേഷന്‍ കാര്‍ഡില്‍ നിലനിര്‍ത്താനാണ് തീരുമാനം. ഇവര്‍ക്ക് താത്കാലികമായി റേഷന്‍ ലഭിക്കില്ലെങ്കിലും മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയ ശേഷം വിതരണം സാധ്യമാകുമെന്ന് മന്ത്രി അറിയിച്ചു. **മസ്റ്ററിംഗ് നടപടികള്‍ പുരോഗമിക്കുന്നു** ഇതുവരെ 95.83 ശതമാനം മുന്‍ഗണനാ കാര്‍ഡുടമകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. റേഷന്‍ കടകളില്‍ മസ്റ്ററിംഗിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. കിടപ്പു രോഗികള്‍ക്കായി ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി മസ്റ്ററിംഗ് പൂര്‍ത്തിയാക്കും. കൂടാതെ, *മേരാ കെ.വൈ.സി* ആപ്പിലൂടെയും മസ്റ്ററിംഗ് ചെയ്യാനുള്ള സംവിധാനമുണ്ട്. പരമാവധി പേര്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version