ആശാ വർക്കർമാർക്ക് പിന്നാലെ അങ്കണവാടി ജീവനക്കാരും സമരമുഖത്ത്

മിനിമം വേതനം ₹21,000 ആക്കുക, വേതനം ഒറ്റത്തവണയായി നൽകുക, ഉത്സവബത്ത ₹5,000 ആയി ഉയർത്തുക, റിട്ടയർമെന്റ് ആനുകൂല്യം ₹5 ലക്ഷം രൂപയാക്കുക എന്നിവ അടക്കം ആശാ പ്രവർത്തകരുടെ സമാന ആവശ്യങ്ങളുയർത്തി അങ്കണവാടി ജീവനക്കാരും സമരത്തിനൊരുങ്ങുന്നു. ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഈ മാസം 17 മുതൽ ആരംഭിക്കാനാണ് തീരുമാനം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

പ്രശ്‌ന പരിഹാരത്തിനായി മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരപ്രഖ്യാപനം. 2010 മുതൽ വിരമിച്ച മുഴുവൻ ജീവനക്കാർക്കും കുടിശ്ശികയായി ഉള്ള പെൻഷൻ ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി ഉറപ്പു നൽകിയെങ്കിലും സംഘടനകൾ വഴങ്ങിയില്ല. ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി ജീവനക്കാർ ധന-ആരോഗ്യ മന്ത്രിമാർക്ക് കത്തുനൽകിയ പശ്ചാത്തലത്തിൽ, വിഷയത്തിൽ തീരുമാനം കൈക്കൊള്ളാൻ മന്ത്രി ബന്ധപ്പെട്ട സംഘടനാ ഭാരവാഹികളുമായി ചർച്ചയ്ക്കു വിളിച്ചു.

അതേസമയം, വേതനവർദ്ധനവിനായി ആശാ വർക്കർമാർ 33 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുകയാണ്. അങ്കണവാടി ജീവനക്കാരും സമരത്തിനിറങ്ങുമ്പോൾ അവരെ എങ്ങനെ നേരിടണമെന്ന ആശയക്കുഴപ്പത്തിലാണ് സർക്കാർ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version