സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് പുതിയ നിരക്ക് 65,680 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,210 രൂപയായി. വെള്ളിയാഴ്ച ആദ്യമായി 65,000 കടന്ന സ്വർണവില, പിന്നീട് 65,840 രൂപയിലെത്തി പുതിയ ഉയരം രേഖപ്പെടുത്തിയിരുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
എന്നാൽ ശനിയാഴ്ച തുടങ്ങിയ വിലയിടിവ് ഇന്നും തുടരുകയാണ്. ഓഹരി വിപണിയിലും അന്താരാഷ്ട്ര സ്വർണവിപണിയിലും സംഭവിച്ച മാറ്റങ്ങൾ ഈ വിലക്കുറവിന് കാരണമായി കാണുന്നു. ജനുവരി 22ന് ആദ്യമായി പവൻ വില 60,000 കടന്നതോടെ, പിന്നീട് 64,000 രൂപ കടന്ന് കുതിച്ചുപോയി. ഇപ്പോഴത്തെ നിരക്ക് വിപണിയിലെ മാറ്റങ്ങൾ അനുസരിച്ചായിരിക്കുമെന്ന് നിക്ഷേപകരും വ്യാപാരികളും പ്രതീക്ഷിക്കുന്നു.