നെല്ലിന്റെ താങ്ങുവിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ കര്‍ഷകരുടെ നഷ്ടമായി നേര്‍ച്ചയുള്ള താങ്ങുവിലയ്ക്ക് അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ സാമ്പത്തികമായി നഷ്ടമാകുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2021-22 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആനുപാതികമായി വിഹിതം വര്‍ധിപ്പിക്കുന്നതിന് പകരം കുറച്ച്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
നല്‍കിയതോടെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക കുറഞ്ഞെന്നാണ് കണ്ടെത്തല്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍, കേന്ദ്രം 72 പൈസ വര്‍ധിപ്പിച്ച് 12 പൈസ ഹാന്‍ഡിലിങ് ചാര്‍ജ് നല്‍കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കിലോഗ്രാമിന് 20 പൈസ കുറച്ചു. ആ വര്‍ഷം 711809.278 മെട്രിക് ടണ്ണോളം നെല്ല് സംഭരിച്ചപ്പോൾ, ഇതുവഴി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട 14.23 കോടി രൂപ ലഭിക്കാതായി. 2022-23-ല്‍ 731196.178 ടണ്ണ് നെല്ല് ശേഖരിച്ചപ്പോള്‍ ഒരു രൂപ കേന്ദ്രം കൂട്ടി നല്‍കിയെങ്കിലും, സംസ്ഥാന സര്‍ക്കാര്‍ 80 പൈസ കുറച്ച് 58.49 കോടി രൂപ കര്‍ഷകര്‍ക്ക് നഷ്ടമാക്കി. 2023-24-ല്‍ കേന്ദ്രം 1.43 രൂപ കൂട്ടിയപ്പോള്‍ 6490.511 മെട്രിക് ടണ്ണ് നെല്ല് സംഭരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 86.5 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 2024-25 ന്റെ ആദ്യപാദത്തിലും കേന്ദ്രം 1.17 രൂപ വര്‍ധിപ്പിച്ചെങ്കിലും, ഈ തുക കര്‍ഷകര്‍ക്ക് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ വിഹിതം കുറച്ച് 245995.652 മെട്രിക് ടണ്ണ് അരിക്ക് ചെലവഴിച്ചു. ഇതുവഴി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട 28.78 കോടി രൂപ നഷ്ടമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014 മുതല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പലപ്പോഴായി 9.4 രൂപവരെ നെല്ലിന്റെ താങ്ങുവില ഉയര്‍ത്തിയിട്ടുണ്ടെങ്കിലും, അതിന്റെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനു പകരം സംസ്ഥാന വിഹിതം കുറച്ച് ഈ തുക സംഭരിക്കപ്പെടുകയാണ് എന്ന വിമര്‍ശനം ശക്തമാകുന്നു.