ദേശീയപാത 766 അടയ്ക്കുമോ? പ്രായോഗികമല്ലെന്ന് എ.കെ. ശശീന്ദ്രൻ!

ദേശീയപാത 766-ൽ നിലവിലുള്ള രാത്രി യാത്രാ നിരോധനം മാത്രമല്ല, ഈ പാത പൂര്‍ണമായും അടയ്ക്കണമെന്ന ആവശ്യമുയർത്തി കർണാടക. സുപ്രീംകോടതിയിലേക്കാണ് കർണാടക സർക്കാർ ഇതുസംബന്ധിച്ച്‌ സത്യവാങ്മൂലം സമർപ്പിച്ചത്. ബന്ദിപ്പൂർ കടുവ സങ്കേതം കണ്‍സർവേറ്റർ ആൻഡ് ഡയറക്ടർ എസ്. പ്രഭാകരനാണ് കർണാടകയുടെ ഭാഗത്തുനിന്ന് സത്യവാങ്മൂലം സമർപ്പിച്ചത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

കേസിൽ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ട് ബത്തേരി സ്വദേശി പോൾ മാത്യൂസ് നൽകിയ ഹർജിക്കെതിരെ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടപ്പോഴാണ് കർണാടക തന്റെ നിലപാട് വ്യക്തമാക്കിയത്.

ബദലായി എസ്.എച്ച്‌ 88 പാത

ബന്ദിപ്പൂർ കടുവ സങ്കേതത്തിന്റെ ഉൾമുഖത്തുകൂടിയാണ് ദേശീയപാത 766 കടന്നുപോകുന്നതെന്നും ഇതിനുപകരമായി കുട്ട-ഗോണിക്കുപ്പ വഴി എസ്.എച്ച്‌ 88 പാത 75 കോടി രൂപ ചെലവഴിച്ച് നവീകരിച്ചിട്ടുണ്ടെന്നും കർണാടക സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഈ പാതയിൽ രാത്രിയും പകലും വാഹനങ്ങൾ ഓടിക്കാമെന്നുമാണ് അവർക്കുള്ള വാദം.

ദേശീയപാത 766-ൽ കേരള അതിർത്തിയിൽ നിന്ന് ഗുണ്ടൽപേട്ടിലെ മദൂർ വരെയുള്ള 19.5 കിലോമീറ്റർ ദൂരത്തിലാണ് രാത്രിയാത്ര നിരോധനം നിലവിലുള്ളത്. 2009 മേയ് 27നാണ് ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന ഈ പാതയിൽ രാത്രി യാത്ര നിരോധിച്ചത്. കഴിഞ്ഞ 15 വർഷമായി ഈ വിഷയത്തിൽ സുപ്രീംകോടതി കേസന്വേഷിച്ചു വരികയാണ്.

കേരളം എതിര്‍ക്കുന്നു

അതേസമയം, ദേശീയപാത 766 പൂർണമായും അടയ്ക്കണമെന്ന കർണാടക സർക്കാരിന്റെ ആവശ്യം നടപ്പിലാക്കാൻ കഴിയില്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. പ്രായോഗികമല്ലാത്ത ഈ നിർദേശം അംഗീകരിക്കാനാവില്ലെന്നും അതിനെതിരെ കർണാടക സർക്കാരുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version