എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നു;കര്‍ശന നടപടി

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കെല്‍ട്രോണിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ എ.ഐ ക്യാമറകള്‍ നിരത്തുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടുന്നതിന് നിര്‍ണായകമാണ്. ഈ സംവിധാനത്തിന് വലിയ ചെലവാണെങ്കിലും ഗതാഗത നിയന്ത്രണത്തിനും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

എന്നാൽ, നിരവധി വാഹന ഉടമകള്‍ പിഴ അടക്കുന്നത് മനഃപൂര്‍വം ഒഴിവാക്കുന്ന പ്രവണതയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 2023 ജൂണ്‍ മുതല്‍ 2025 ഫെബ്രുവരി വരെ എ.ഐ ക്യാമറകള്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴയില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം ഏകദേശം 40 കോടി രൂപ ലഭിച്ചിട്ടില്ല. സംസ്ഥാനതലത്തില്‍ ഈ തുക വമ്പിച്ച തോതില്‍ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.

നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. പിഴ അടയ്ക്കാത്തവര്‍ക്ക് കോടതി നടപടി നേരിടേണ്ടി വരും. കൂടാതെ, കേന്ദ്ര നിയമങ്ങള്‍ പ്രകാരം ഉയര്‍ന്ന പിഴയും ചുമത്തും. കൃത്യസമയത്ത് പിഴ അടച്ച് നിയമ നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, എ.ഐ ക്യാമറകളിലൂടെ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്നതും ആശങ്കയേറിയ വിഷയമാണ്. കഴിഞ്ഞ മാസം മാത്രം കോഴിക്കോട് ജില്ലയില്‍ 33,000ത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version