വയനാട്: ചൂരൽമല മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസത്തിനായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് 27 ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വയനാട് എംപി പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കും. മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തുന്നു. മാർച്ച് 27 ന് രാവിലെ പുൽപ്പള്ളി സീതാദേവി ലവാ കുശ ക്ഷേത്രം സന്ദർശിച്ച ശേഷം, പുൽപ്പള്ളി പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിലും, ഇരുളം സ്മാർട്ട് അങ്കണവാടി ഉദ്ഘാടനത്തിലും, മീനങ്ങാടിയിൽ വനിതാ സംഗമത്തിലും, വൺ സ്‌കൂൾ പ്രോജക്ട് ഉദ്ഘാടനത്തിലും, വള്ളിയൂർക്കാവ് ഉത്സവത്തിലും പങ്കെടുക്കും. മാർച്ച് 28, 29 തീയതികളിലായി തലപ്പുഴ, എള്ളുമന്ദം, വടക്കനാട്, മുക്കം, വണ്ടൂർ എന്നിവിടങ്ങളിലെ വിവിധ പരിപാടികളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.