വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം: യാത്രാ ക്രമീകരണത്തിൽ പ്രധാന മാറ്റങ്ങൾ!

വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം: മാർച്ച് 27, 28ന് യാത്രാ ക്രമീകരണത്തിൽ പ്രധാന മാറ്റങ്ങൾ!യാത്രക്കാർ ഈ നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

– തലശ്ശേരി, മൈസൂർ, കൽപ്പറ്റ ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും നാലാം മൈൽ വഴി പോകേണ്ടതായിരിക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

– മൈസൂർ ഭാഗത്ത് നിന്ന് വരുന്ന ചരക്ക് വാഹനങ്ങൾ കാട്ടിക്കുളം – 54 – കോയിലേരി വഴി വിന്യാസിച്ചിരിക്കുന്നു. – കൽപ്പറ്റ ഭാഗത്ത് നിന്ന് വരുന്ന ചരക്ക് വാഹനങ്ങൾ കോയിലേരി വഴി 54 വഴി മൈസൂരിലേക്ക് നീങ്ങേണ്ടതാണ്. – മാനന്തവാടി ടൗൺ മുതൽ താനിക്കൽ വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലും വാഹന പാർക്കിംഗ് പാടില്ല.

– കൽപ്പറ്റയിൽ നിന്ന് മാനന്തവാടിയിലേക്ക് വരുന്ന വാഹനങ്ങൾ നാലാം മൈൽ വഴി പോകേണ്ടതാണ‌്.

– മാനന്തവാടി ടൗണിൽ നിന്ന് വള്ളിയൂർക്കാവിലേക്കുള്ള വാഹനങ്ങൾ ചെറ്റപ്പാലം ബൈപ്പാസ് വഴി കാവിൽ എത്തി യാത്രക്കാരെ ഇറക്കി ശാന്തിനഗർ വഴി മടങ്ങേണ്ടതാണ്.

– മാനന്തവാടി ബീവറേജ് പരിസരത്ത് (500 മീറ്ററിനുള്ളിൽ) പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

– ചെറ്റപ്പാലം ബൈപ്പാസ്, മേലെകാവ് റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് നിരോധിച്ചിരിക്കുന്നു. – പനമരം ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്കുള്ള ചെറിയ വാഹനങ്ങൾ കൊയിലേരി – കമ്മന – പെരുവക വഴി സഞ്ചരിക്കേണ്ടതാണ‌്. – പനമരം, കൈതക്കൽ ഭാഗത്തുനിന്ന് വള്ളിയൂർക്കാവ് ഉത്സവത്തിൽ പങ്കെടുക്കുന്നവർ നിർദ്ദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം നിർത്തി കാവിലേക്കെത്തേണ്ടതാണ്. – വൈകിട്ട് 6 മണിക്ക് ശേഷം അടിവാരം – കണ്ണിവയൽ റൂട്ടിൽ എല്ലാ വാഹനങ്ങളും നിരോധിക്കും

. – കൊയിലേരി, പയ്യമ്പള്ളി, പുൽപ്പള്ളി ഭാഗത്തേക്ക് ചെറ്റപ്പാലം ബൈപ്പാസ് വഴിയും ചെറിയ വാഹനങ്ങൾ കാവുകുന്ന് റോഡ് വഴിയും പോകേണ്ടതാണ്.

– വാഹനങ്ങൾ വശങ്ങൾ ചേർന്ന് മാത്രം സഞ്ചരിക്കണം.

– ഗതാഗത തടസം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കപ്പെടും. യാത്രക്കാർ നിർബന്ധമായും ഈ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version