അധ്യാപക നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷൽ ആശ്രമം സ്കൂളുകളിൽ താത്ക്കാലിക തസ്തികയിൽ അധ്യാപക നിയമനം നടത്തുന്നു. എൽ.പി/യു.പി/എച്ച്.എസ്, ടി/എച്ച്.എസ്.എസ്.ടി/എം.സി.ആർ.ടി തസ്തികകളിലേക്കാണ് നിയമനം. സ്കൂളുകളിൽ താമസിച്ചു പഠിപ്പിക്കാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 15 നകം ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി പ്രൊജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ 673122 വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷ ഫോറം കൽപ്പറ്റ ഐ.റ്റി.ഡി. പി, സുൽത്താൻ ബത്തേരി, മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസുകൾ കണിയാമ്പറ്റ, പൂക്കോട്, നല്ലൂർനാട്,നൂൽപ്പുഴ,തിരുനെല്ലി എം.ആർ എസുകൾ, ട്രെബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ലഭിക്കും. ഫോൺ 04935202232.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഫാര്‍മസിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മാനന്തവാടി ഗവമെഡിക്കല്‍ കോളജില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബാച്ചിലര്‍ ഓഫ് ഫാര്‍മസി/ ഡിപ്ലോമ ഇന്‍ ഫാര്‍മസി, കേരളാ ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യതാ- പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് 26 ന് രാവിലെ 10 ന് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04935 24026..