മദ്യവിൽപ്പനയിൽ സംസ്ഥാനത്ത് റെക്കോർഡ് വർധന

സംസ്ഥാനത്തെ മദ്യവിൽപ്പനയിൽ വർധന രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബിവറേജസ് വഴി മാത്രം 97 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആകെ മദ്യവിൽപ്പന 2,137 കോടി രൂപയായിരുന്നുവെങ്കിൽ, ഈ വർഷം ഇത് 2,234 കോടി രൂപയായി ഉയർന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

ബാർ വഴിയുള്ള വിൽപ്പനയിലും വർധനയുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മദ്യ വില വർധനയും റമസാൻ സമയത്തുള്ള പ്രതീക്ഷിച്ച വിൽപ്പനക്കുറവുമൊക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, ലഹരി പരിശോധന ശക്തമാക്കിയതാണ് വിൽപ്പന ഉയരാൻ കാരണമായതെന്ന് കരുതുന്നു.

ലഹരിക്കെതിരായ പൊലീസ് ഓപ്പറേഷനിന്റെ ഭാഗമായി 7,265 കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുണ്ട്. ഇതിൽ 5,328 കേസുകൾ എൻഡിപിഎസ് ആക്റ്റിന് കീഴിൽ വരുന്നതാണ്. ‘ഡി ഹണ്ട്’ ഓപ്പറേഷനിൽ 72,980 പേരെ സംശയാസ്പദ സാഹചര്യത്തിൽ പരിശോധിച്ചു. ഇതുവരെ 3.98 കിലോഗ്രാം എം.ഡി.എം.എയും 468.84 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version