റിയാദ്: ഒരു മാസം നീണ്ട റമദാൻ വ്രതത്തിനൊടുവിൽ വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിലേക്ക്. ശവ്വാൽ മാസപ്പിറവി ദൃശ്യമാകുന്നതിനൊപ്പം സൗദി അറേബ്യയിൽ നാളെയാണ് (ഞായർ) ഈദുൽ ഫിത്വർ ആഘോഷം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
റിയാദിലെ തുമൈർ, ഹോത്ത സുദൈർ എന്നിവിടങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി നിരീക്ഷണ സമിതി സ്ഥിരീകരിച്ചു. വൈകാതെ സൗദി സുപ്രിം കോടതി ഔദ്യോഗിക പ്രഖ്യാപനം നടത്തും.ഒമാനിൽ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ. ഖത്തർ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിലും നാളെയാണ് പെരുന്നാൾ ആഘോഷം. വിശുദ്ധ റമദാനിലെ ആത്മീയാനുഭവങ്ങളുടെ നിറവിൽ വിശ്വാസികൾ സന്തോഷപരവശരാകുകയാണ്.