പ്രീപ്രൈമറി വിദ്യാഭ്യാസത്തില്‍ വലിയ മാറ്റം; ഇനി പഠനം മൂന്ന് വര്‍ഷമാകും!

സംസ്ഥാനത്തെ പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ പുതിയ മാറ്റങ്ങൾ വരുന്നു. ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസ്സാക്കുന്നതിന്റെ പശ്ചാത്തലത്തിൽ, നിലവിൽ രണ്ട് വർഷം മാത്രം ആയിരുന്ന പ്രീപ്രൈമറി കാലഘട്ടം മൂന്ന് വർഷമാക്കും. ഈ മാറ്റം 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

ഇപ്പോഴത്തെ രീതിയിൽ, മൂന്ന് വയസ്സിൽ പ്രീപ്രൈമറിയിൽ പ്രവേശിക്കുന്ന കുട്ടികൾ അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസിൽ ചേരുന്നുണ്ട്. ഇനി മുതൽ ഒരു വർഷം കൂടി പ്രീപ്രൈമറിയിൽ തുടരേണ്ടിവരും. പ്രവേശന പ്രായത്തിൽ മാറ്റമില്ലെങ്കിലും പാഠ്യപദ്ധതിയിൽ പരിഷ്കാരങ്ങൾ വരും. എസ്‌.സി.ഇ.ആർ‌.ടി. പുതിയ മൂന്ന് വർഷത്തെ പ്രീപ്രൈമറി പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യും. നിലവിൽ പ്രീപ്രൈമറിയിൽ പഠനത്തിന് ഉപയോഗിക്കുന്ന കളിത്തോണി പാഠപുസ്തകത്തിനൊപ്പം പുതുക്കിയ രീതിയിലായിരിക്കും പുതിയ പാഠ്യപദ്ധതി തയ്യാറാകുക.

സ്വകാര്യ പ്രീപ്രൈമറി സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി അനുമതി, മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച മാർഗരേഖയും തയ്യാറാക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പാഠ്യപദ്ധതിയുടെ അടിസ്ഥാന ശിലയോരോന്നും നിർണ്ണയിക്കുന്ന പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിരിക്കുകയാണ്. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രീസ്‌കൂൾ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version