വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം സമാപിച്ചുവയനാടിന്റെ ദേശീയ മഹോത്സവമായി അറിയപ്പെടുന്ന വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം വിപുലമായ ആഘോഷങ്ങൾക്ക് ശേഷം സമാപിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
മാർച്ച് 15 മുതൽ 28 വരെ നീണ്ടുനിന്ന ഉത്സവത്തിൽ വിവിധയിടങ്ങളിൽ നിന്നുള്ള അടിയറകളുടെ സംഗമം വലിയ ജനപ്രവാഹം സൃഷ്ടിച്ചു.തലപ്പുഴ വള്ളിയൂർ ക്ഷേത്രത്തിൽ ഇത്തവണ ആനയെ ഉൾപ്പെടുത്താതെയാണ് അടിയറ നടത്തിയത്. 15 ദിവസങ്ങളിലായി മേലേക്കാവിയിലും താഴെകാവിയിലുമുള്ള ഓപ്പൺ സ്റ്റേജുകളിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. രാത്രി 8.30-ഓടെ എരുമത്തെരുവ് ഭാഗത്തുനിന്ന് ഇളനീർക്കാവുകളോടുകൂടിയ അടിയറകൾ മാനന്തവാടി നഗരത്തിലെത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.