സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് ശസ്ത്രക്രിയ വിജയകരo

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആർ.സി.സി) കാന്‍സറിനുള്ള റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയകരമായി പൂര്‍ത്തിയായി. നേപ്പാള്‍ സ്വദേശിയായ മൂന്ന് വയസുകാരനിലാണ് ഈ അത്യാധുനിക ശസ്ത്രക്രിയ നടത്തിയത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഇടത് അഡ്രീനല്‍ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനായാണ് റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാം ദിവസം തന്നെ കുട്ടിയെ യാതൊരുവിധ സങ്കീര്‍ണതകളുമില്ലാതെ ഡിസ്ചാര്‍ജ് ചെയ്യാനായി. ഈ നേട്ടത്തിന് ആര്‍.സി.സിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം അംഗങ്ങള്‍ക്ക് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദനം അറിയിച്ചു.കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെയും രാജ്യത്തെ തിരഞ്ഞെടുത്ത ചില മെഡിക്കല്‍ സ്ഥാപനങ്ങളിലെയും ആദ്യ സംരംഭമായി പീഡിയാട്രിക് കാന്‍സര്‍ സര്‍ജറിക്ക് റോബോട്ടിക് സാങ്കേതികവിദ്യയുടെ പിന്തുണ ലഭിച്ചതാണ് ഈ ചികിത്സയെ പ്രത്യേകമാക്കുന്നത്. ഇതോടെ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ നടത്തുന്നതിനുള്ള ആര്‍.സി.സിയുടെ ശേഷി ഉയര്‍ന്നതും രോഗികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ സേവനം ലഭ്യമാക്കിയതുമാണ്.സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും ഈ ചികിത്സ ഗുണകരമാകുമെന്നതില്‍ സംശയമില്ല. നിലവില്‍ ആര്‍.സി.സി യില്‍ ആരംഭിച്ച റോബോട്ടിക് കാന്‍സര്‍ സര്‍ജറി പിന്നീട് മലബാര്‍ കാന്‍സര്‍ സെന്ററിലും വിപുലീകരിക്കപ്പെട്ടു. 30 കോടി രൂപ ചെലവില്‍ സ്ഥാപിച്ച ഈ സംവിധാനങ്ങളോടെ, ആധുനിക ശസ്ത്രക്രിയാ സംവിധാനങ്ങളുള്ള ഇന്ത്യയിലെ സുപ്രധാന സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ആര്‍.സി.സി.യും എം.സി.സി.യും ഇടം പിടിച്ചു.റോബോട്ടിക് സര്‍ജറിയുടെ പ്രയോജനങ്ങളില്‍ പ്രധാനപ്പെട്ടത് രോഗിയുടെ വേദനയുമാണ് കുറയുന്നത്, രക്തസ്രാവം കുറയ്ക്കുന്നു, അതിവേഗം മുക്തിയിലേക്കെത്താന്‍ സഹായിക്കുന്നു എന്നിങ്ങനെയാണ്.ഡോ. ഷാജി തോമസിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘത്തില്‍ ഡോ. ശിവരഞ്ജിത്, ഡോ. അശ്വിന്‍, ഡോ. ദിനേശ് എന്നിവരോടൊപ്പം അനസ്തേഷ്യ വിഭാഗം ഡോ. മേരി തോമസിന്റെ നേതൃത്വത്തിലുമായിരുന്നു. ഹെഡ് നഴ്‌സ് ഇന്ദുവിന്റെ നേതൃത്വത്തില്‍ അഞ്ജലി, അനില, രമ്യ എന്നിവര്‍ ഉള്‍പ്പെടുന്ന റോബോട്ടിക് തിയേറ്റര്‍ നഴ്സിംഗ് സംഘം സേവനം നിര്‍വഹിച്ചു. എന്‍ജിനീയറിങ് വിഭാഗത്തില്‍ പൂജ, ജീന, എന്നിവരും, പീഡിയാട്രിക് ഓങ്കോളജി വിഭാഗം മേധാവി ഡോ. പ്രിയയുടെയും മറ്റു അംഗങ്ങളുടെയും നിര്‍ണായക പങ്ക് ഉറപ്പാക്കിയതോടെ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version