ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: യെല്ലോ അലർട്ട് പ്രഖ്യാപിച്ചുകേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ തുടരുമെന്നാണു പ്രവചനം.ഏപ്രിൽ 2, 3 തീയതികളിൽ ചില ജില്ലകളിൽ ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥ വകുപ്പ് മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചാൽ ശക്തമായ മഴയായിരിക്കും കണക്കാക്കുന്നത്.ഇന്ന് 14 ജില്ലകളിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ടെന്നും, അടുത്ത മൂന്ന് മണിക്കൂറിനിടെ കണ്ണൂർ ജില്ലയിൽ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇടിമിന്നലിൽ ജാഗ്രത പാലിക്കേണ്ടത്ഇടിമിന്നൽ സാധ്യതയുള്ള സമയങ്ങളിൽ സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടണമെന്നും, തുറസ്സായ സ്ഥലങ്ങളിലും വലിയ മരങ്ങൾക്കടിയിൽ നിലകൊള്ളുന്നതും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.