2025 സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസം പൊതുഅവധിയുമായാണ് എത്തിയിരിക്കുന്നത്. ചെറിയ പെരുന്നാളും ഡ്രൈ ഡേയും അടുത്തടുത്തായി വരുന്നതിനാൽ ഉപഭോക്താക്കളിൽ അവധി സംബന്ധിച്ച് സംശയങ്ങൾ ഉയരാൻ സാധ്യതയുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഈ പശ്ചാത്തലത്തിൽ ബെവ്കോ പുതിയ അറിയിപ്പുകൾ പുറത്ത് വിട്ടിട്ടുണ്ട്.ബെവ്കോ ഷോപ്പുകളുടെ പ്രവർത്തനം: മാർച്ച് 31-ന് ബെവ്കോ ഷോപ്പുകൾ സ്റ്റോക്കെടുക്കുന്നതിനാൽ നേരത്തെ അടയ്ക്കും. കൂടാതെ, ഏപ്രിൽ 1-ന് ബെവ്കോ ഷോപ്പുകൾ തുറക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചെറിയ പെരുന്നാൾ അവധി ബെവ്കോ ഷോപ്പുകൾക്ക് ബാധകമല്ല.ഏപ്രിൽ 1-ന് സമ്പൂർണ്ണ ഡ്രൈ ഡേ: സംസ്ഥാനത്ത് ഏപ്രിൽ 1-ന് സമ്പൂർണ്ണ ഡ്രൈ ഡേ ആയിരിക്കും. 2025-ൽ ഇത് നാലാമത്തെ ഡ്രൈ ഡേ ആണ്. വർഷത്തിൽ എല്ലാ മാസവും ഒന്നാം തീയതി കണക്കാക്കി 12 ഡ്രൈ ഡേകൾ ആണ് ഉള്ളത്. ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ഡ്രൈ ഡേ പുനർമിനക്കലിൽ മാറ്റങ്ങൾ കൊണ്ടു വരാനാണ് ചർച്ച നടക്കുന്നത്. ടൂറിസം മേഖലയെ ആധാരമാക്കി ചില പ്രദേശങ്ങളിൽ ഈ നിയന്ത്രണം ലഘൂകരിക്കാനുള്ള നീക്കങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്, എന്നാൽ ഇതുവരെ പുതിയ തീരുമാനം ഒന്നുമില്ല.വരുമാനപ്രദാന അവധികൾ:ഏപ്രിൽ 18: ദുഖവെള്ളി – ബെവ്കോ ഷോപ്പുകൾ അടഞ്ഞു കിടക്കും.ഏപ്രിൽ 14: വിഷു ദിനത്തിൽ ബെവ്കോ പ്രവർത്തിക്കും.2025-ൽ ബേവ്കോയ്ക്ക് 16-ഓളം അവധിദിനങ്ങൾ ഉണ്ട്, പൊതുഅവധികളും ഇതിൽ ഉൾപ്പെടുന്നു. അതിനാൽ ഉപഭോക്താക്കൾ മുൻകരുതലുകളോടെ ആവശ്യമുള്ളവ മുൻകാലത്തേ വാങ്ങി സജ്ജരാകുന്നതാണ് ഉചിതം.