മാനന്തവാടിയില്‍ ചത്ത ആടുകളെ വനത്തില്‍ തള്ളാന്‍ ശ്രമിച്ച നാല് രാജസ്ഥാനി സ്വദേശികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 11 മണിയോടെ കാട്ടിക്കുളം ബേഗൂര്‍ ഇരുമ്ബുപാലത്തിനടുത്തുള്ള ചേമ്ബുംകൊല്ലി വനത്തിലാണ് ഇവര്‍ ആടുകളുടെ ജഡം ഉപേക്ഷിക്കാന്‍ ശ്രമിച്ചത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
അറസ്റ്റിലായവര്‍:ഹൊപാര്‍ദി ജോധ്പുര്‍ സ്വദേശി കല്റാന്കല്റ സദ്ദാം (28)ജ്മിര്‍ ഗാളി നമ്ബര്‍ 9-ല്‍ നിന്നുള്ള നാദു (52)ലോന്‍ജിയ മൊഹല്ല സ്വദേശി ഇര്ഫാന് (34)ബേഗൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.ആര്. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സംഭവസമയത്ത് ഇവര്‍ പുറകെ വന്നവരുമായി ബന്ധപ്പെടുമ്പോഴേക്കും വനപാലകര്‍ ഇടപെട്ട് ഇവരെ തോല്‍പ്പെട്ടി വനംവകുപ്പ് ചെക്ക്പോസ്റ്റിനടുത്ത് പിടികൂടുകയായിരുന്നു. ആടുകളെ കടത്താനുപയോഗിച്ച വാഹനവും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.