സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ: ആഘോഷത്തിന് ഒരുക്കം പൂര്‍ത്തിയായി,ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് ശേഷം ഇസ്ലാം മത വിശ്വാസികൾ ആചാരാനുഷ്ഠാനങ്ങളോടെ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

പെരുന്നാൾ നമസ്‌കാരത്തിനായി സംസ്ഥാനത്തെ ഈദ്ഗാഹകളും പള്ളികളും ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. തക്ബീർ ധ്വനികളുമായി പള്ളികൾ നേരത്തേ ഉത്സവമുഹൂർത്തം സൃഷ്ടിച്ചു.വിശ്വാസികൾ മനസ്സിൽ നന്മ നിറച്ച് ഈദ് ആഘോഷത്തിലേയ്ക്ക് കടക്കുമ്പോൾ, പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാൾ നമസ്‌കാരത്തിനെത്തും.സംസ്ഥാനത്ത് തിരുവനന്തപുരം നന്തൻകോട്, കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി എന്നിവർ മാസപ്പിറവി ദൃശ്യമായ വിവരം ഔദ്യോഗികമായി അറിയിച്ചതായി സ്ഥിരീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version