എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി മൂല്യനിര്‍ണയം പുരോഗമിക്കുന്നു!

എസ്‌എസ്‌എൽസി, ടിഎച്ച്‌എസ്‌എൽസി, എച്ച്‌എസ്‌എൽസി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സംസ്ഥാനത്തുടനീളം ആരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മൂല്യനിർണയം ആകെ 72 കേന്ദ്രീകൃത ക്യാമ്പുകളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

ഇതിൽ ഒന്നാം ഘട്ടം ഇന്നലെ തുടങ്ങിയത് ഏപ്രിൽ 11ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രിൽ 21ന് ആരംഭിച്ച് 26ന് പൂർത്തിയാകും. മൂല്യനിർണയത്തിന് 952 അഡീഷണൽ ചീഫ് എക്സാമിനർമാരും 8975 എക്സാമിനർമാരുമാണ് നിയോഗിക്കപ്പെട്ടത്.

ഓൺലൈൻ മാർക്ക് എൻട്രിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 144 ഐടി മാനേജർമാരുടെയും 288 ഡേറ്റാ എൻട്രി അധ്യാപകരുടെയും സേവനമാണ് ക്യാമ്പുകളിൽ ഒരുക്കിയിരിക്കുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് 89 ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

പരീക്ഷാഫലങ്ങൾ തീർച്ചയായും നിശ്ചിത സമയത്തിനകം ലഭ്യമാകുന്നതിനായാണ് ഇത്ക്തമായ സംവിധാനങ്ങൾ സജ്ജമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version