ആശ വർക്കർ നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ആശവർക്കർ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ഏപ്രിൽ 21 ന് വൈകിട്ട് മൂന്നിന് മേപ്പാടി സിഎച്ച്സി കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം. ഫോണ്‍: 04936 282854.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
കമ്മ്യൂണിറ്റി നഴ്‌സ് നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്‌സ് ഒഴിവില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എഎൻഎം/ജെപിഎച്ച്എൻ/ജിഎൻഎം/ബി.എസ്സി നഴ്‌സിംഗ് അല്ലെങ്കില്‍ അംഗീക്യത സ്ഥാപനങ്ങളിൽ നിന്നും ബിസിസിപി/ സിസിസിപിഎൻ എന്നിവയാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഏപ്രിൽ 21 ഉച്ച രണ്ടിന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ: 04936-282854.