സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസത്തെ കുത്തനെയുള്ള ഇടിവിന് ശേഷം ഇന്ന് സ്വർണവില സ്ഥിരത നിലനിർത്തുന്നു. ആകെ 2000 രൂപയുടെ ഇടിവാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തകാലത്തത്തെ ഏറ്റവും വലിയ ഇടിവാണ് ഇതെന്ന് വില നിരീക്ഷകർ വിലയിരുത്തുന്നു.ഇന്നത്തെ വിപണി വിലയെതുടർന്ന്, കേരളത്തില്‍ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് 66,480 രൂപയാണ് നിരക്ക്. ഒരു ഗ്രാം 22 കാരറ്റിന് 8,310 രൂപയും 18 കാരറ്റിന് 6,810 രൂപയുമാണ് ഇന്ന് വില.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ആഗോള മാന്ദ്യ ഭീഷണിയുടെ പശ്ചാത്തലത്തിൽ നഷ്ടം നിയന്ത്രിക്കാൻ നിക്ഷേപകർ സ്വർണം വിപണിയിൽ വിറ്റഴിക്കാനാണ് തിരിഞ്ഞത്. ഈ ആനുപാതിക വില്പനയാണ് ഇന്നത്തെ വില ഇടിവിന് പ്രധാന കാരണമായി പരിഗണിക്കപ്പെടുന്നത്. വെള്ളിയുടെ വിലയും കുത്തനെ താഴ്ന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു – ഒരു ഗ്രാം സാധാരണ വെള്ളിക്ക് 102 രൂപയാണ് നിലവിലെ നിരക്ക്.