55 വരെ പ്രായമുള്ളവര്‍ക്ക് അവസരം; പോസ്റ്റ് ഓഫീസ് ബാങ്കില്‍ പുതിയ നിയമനം!

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ (IPPB) വീണ്ടും താൽക്കാലിക കരാർ നിയമനത്തിന് അവസരം. ചീഫ് കംപ്ലയൻസ് ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ഇന്റേണൽ ഒംബുഡ്‌സ്മാൻ എന്നീ മൂന്നുതസ്തികകളിലാണ് അവസരം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 18നകം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

🧾 ഒഴിവുള്ള തസ്തികകളും യോഗ്യതകളും:

1. ചീഫ് കംപ്ലയൻസ് ഓഫീസർ

  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
  • പരിചയം: ബാങ്കിംഗ്/ഫിനാൻഷ്യൽ മേഖലയിലെ കുറഞ്ഞത് 18 വർഷം
  • പ്രായപരിധി: 38 – 55 വയസ്

2. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ

  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
  • പരിചയം: ബാങ്കിങ്/ഫിനാൻഷ്യൽ സ്ഥാപനങ്ങളിൽ 18 വർഷം, അതിൽ കഴിഞ്ഞ 5 വർഷം എംഡി/സിഇഒ റോളുകളിൽ പ്രവർത്തിച്ചിരിക്കണം
  • പ്രായപരിധി: 38 – 55 വയസ്

3. ഇന്റേണൽ ഒംബുഡ്‌സ്മാൻ

  • യോഗ്യത: ബിരുദം
  • ക്രൈറ്റീരിയ: ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്ക് അല്ലെങ്കിൽ ഫിനാൻഷ്യൽ റെഗുലേറ്ററി ബോഡിയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ നിന്നും വിരമിച്ചിരിക്കണം
  • പരമാവധി പ്രായം: 65 വയസ്സ്

വയസ്സിളവ്:

  • ഒബിസി: 3 വർഷം
  • എസ്.സി/എസ്.ടി: 5 വർഷം

💰 അപേക്ഷാഫീസ്:

  • എസ്.സി / എസ്.ടി / ഭിന്നശേഷിക്കാര്‍: ₹150
  • മറ്റു വിഭാഗങ്ങള്‍: ₹750
  • പണമടയ്ക്കൽ: ഓൺലൈൻ വഴി

📌 അപേക്ഷിക്കേണ്ട വിധം:

  • ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
  • Careers വിഭാഗത്തിൽ നിന്ന് അനുയോജ്യമായ വിജ്ഞാപനം തിരഞ്ഞെടുക്കുക
  • എല്ലാ ഡീറ്റെയിൽസും വായിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കുക
  • അവസാന തീയതി: 2025 ഏപ്രിൽ 18

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version