സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കന്യാകുമാരി തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പ്, ജാഗ്രത നിര്‍ദേശം പുറത്ത്സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യം കനത്ത മഴയായി കണക്കാക്കപ്പെടുന്നു.അതേസമയം, കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായും ശക്തമായ തിരമാലകള്‍ക്കുമാണ് മുന്നറിയിപ്പ്. ഇന്ന് പുലര്‍ച്ചെ 2.30 മുതല്‍ നാളെ രാത്രി 11.30 വരെ കടലാക്രമണ സാധ്യതയുണ്ടെന്നും 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും നിര്‍ദേശം:കടല്‍ക്ഷോഭം രൂക്ഷമാകാനുള്ള സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് മാറ്റി താമസിക്കുക.ചെറുതും സുരക്ഷാസാധനങ്ങളില്ലാത്തതുമായ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കരുത്.ഉയർന്ന തിരമാലകളുടെ പശ്ചാത്തലത്തില്‍ ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.ബീച്ചുകളില്‍ വിനോദസഞ്ചാരവും കടലിലെ സഞ്ചാരവും പൂര്‍ണ്ണമായും ഒഴിവാക്കണം.തീരശോഷണം സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ഏറെ ജാഗ്രത പുലർത്തണം.INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.