റബര്‍ വില താഴ്ന്നു; വരുമാന നഷ്ടത്തില്‍ കര്‍ഷകര്‍ ആശങ്കയിൽ

റബര്‍ വിലയില്‍ വന്‍ ഇടിവ്; കര്‍ഷകര്‍ ആശങ്കയില്‍, താങ്ങുവില 200 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യംറബര്‍ വിലയില്‍ ഉണ്ടായ വന്‍ ഇടിവ് കര്‍ഷകരെ ഗുരുതരമായ ആശങ്കയിലേക്ക് നയിച്ചിരിക്കുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

അന്താരാഷ്ട്ര വിപണികളായ ബാങ്കോക്ക്, ക്വലാലംപൂര്‍ മാര്‍ക്കറ്റുകളില്‍ കുറവുണ്ടായതിന്റെ പേരില്‍ ആഭ്യന്തര വിപണിയിലും ഷീറ്റ്റബറിന്റെ വില കുറഞ്ഞു. റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച ഇന്നലത്തെ വില പ്രകാരം ആര്‍എസ്‌എസ് 4 ഗ്രേഡിന് 197 രൂപയും, ഗ്രേഡ് 5 ന് 194 രൂപയുമാണ്. മാത്രമല്ല, ഡീലര്‍മാര്‍ കര്‍ഷകരില്‍ നിന്ന് 193 രൂപയ്ക്ക് ഷീറ്റ് വാങ്ങുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ട് നാലു രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയതത്.ക്രംബ് റബറും ഒട്ടുപാലിന്റെ വിലയിലും ചെറിയ കുറവുണ്ടായിട്ടുണ്ട്. വില പാളിയ സാഹചര്യത്തില്‍ വ്യവസായികളും ഡീലര്‍മാരും റബര്‍ വാങ്ങുന്നതില്‍ താത്പര്യം കാണിക്കുന്നില്ല. വില ഇനി കൂടി ഇടിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഡീലര്‍മാര്‍ സ്റ്റോക്ക് ഒഴിവാക്കുന്നത്. കര്‍ഷകരും ഡീലര്‍മാരും അടക്കം ഏകദേശം ഒന്നര ലക്ഷം ടണ്‍ റബര്‍ ഷീറ്റ് സ്റ്റോക്കിലുണ്ടെന്നാണ് വിലയിരുത്തല്‍. വ്യവസായികള്‍ക്ക് ഇപ്പോഴുള്ള സ്റ്റോക്ക് കുറവായതിനാല്‍ വിപണിയില്‍ നിന്നും പുതിയ റബര്‍ വാങ്ങാതിരിക്കാന്‍ അവര്‍ക്ക് കഴിയാത്ത അവസ്ഥയുമാണ്.റബര്‍ വില നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതിയിലും ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നു. നിലവില്‍ താങ്ങുവില 200 രൂപയായി ഉയര്‍ത്താതെ ടാപ്പിംഗ് തുടങ്ങാനാകില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 500 കോടി രൂപയുടെ സബ്‌സിഡിയില്‍ പോലും സര്‍ക്കാരിന് വിതരണം ചെയ്യേണ്ടിവന്നില്ല. കാരണം വില ഏറെ മാസങ്ങളോളം 180 രൂപയ്ക്കും അതിനുമുകളില്‍ തുടരുകയായിരുന്നു.പുതുവര്‍ഷം റബര്‍ ഉല്‍പാദനം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ താങ്ങുവില 200 രൂപയായി ഉയര്‍ത്തുകയും കർഷകർക്കുള്ള സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തുകയും വേണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യമുന്നയിച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version