ഇനി മുതല്‍ ഡ്രൈഡേയിൽ ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്കും പ്രത്യേക ഇളവുകള്‍; കരട് മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരംസംസ്ഥാന സർക്കാരിന്റെ പുതിയ കരട് മദ്യനയത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ടൂറിസം മേഖലയെ ഉദ്ദേശിച്ച് രൂപകല്‍പന ചെയ്തിരിക്കുന്ന പുതിയ നയ പ്രകാരം, ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ഇനി ഡ്രൈഡേയിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കിയിരിക്കുന്നു. വിവാഹ ചടങ്ങുകളും അന്തര്‍ദേശീയ സമ്മേളനങ്ങളും പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്ക് മാത്രമാണ് ഇളവ്. എന്നാല്‍ ഇത്തരമൊരു സേവനം നല്‍കുന്നതിന് മുന്‍കൂട്ടി അനുമതി നേടേണ്ടതുണ്ട്.പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ഇനി ബാര്‍ ലൈസന്‍സ് ലഭിക്കും. അതുവഴി, യാത്രയ്ക്കിടയില്‍ മദ്യം വിളമ്പാന്‍ കഴിയുന്ന സൗകര്യം ഇത്തവണയുടെ മദ്യനയത്തിലൂടെ ഉണ്ടാകുന്നു.അതേസമയം, ബീവറേജും ബാറുകളും നേരത്തെ പ്രഖ്യാപിച്ചിരുന്നപോലെ ഡ്രൈഡേ തുടരേണ്ടിവരും. ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ കള്ള് ഷാപ്പുകള്‍ക്ക് 400 മീറ്റര്‍ ദൂരപരിധി പാലിക്കണമെന്നതിലും മാറ്റമില്ല.പലവട്ടം മന്ത്രിസഭായോഗങ്ങളില്‍ മാറ്റിവച്ചിരുന്നതായിരുന്ന പുതിയ മദ്യനയം, ടൂറിസം മേഖലയെ ഉദ്ദേശിച്ച് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടാണ് ഒടുവില്‍ അംഗീകരിച്ചത്.