രാജ്യത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം നിരക്കുകള്‍ കൂടുകയാണ്. ഏറ്റവും പുതിയ സര്‍വെയിലുണ്ടായ കണ്ടെത്തലുകള്‍ പ്രകാരം, വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തവരില്‍ 52% പേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 25%ലധികം പ്രീമിയം വര്‍ദ്ധന അനുഭവപ്പെട്ടതായി വ്യക്തമാക്കുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
18,067 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്, ഇവരില്‍ 27% പേര്‍ 25%വരെ വര്‍ധനയുണ്ടായതായി പറഞ്ഞു.മുന്നറിയിപ്പുകള്‍ പ്രകാരം, അടുത്ത കുറച്ച് മാസങ്ങളില്‍ പല ഇന്‍ഷുറന്‍സ് കമ്പനികളും വീണ്ടും പ്രീമിയം നിരക്ക് കൂട്ടാന്‍ സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്നത് 5 മുതല്‍ 18% വരെ വര്‍ധനയാണ്. ആരോഗ്യ സേവന മേഖലയില്‍ പ്രതിവര്‍ഷം 15%ലേക്കാണ് പണപ്പെരുപ്പം കുതിക്കുന്നത്. അതിനൊപ്പം ആരോഗ്യ പ്രശ്നങ്ങളും വര്‍ധിക്കുന്നു.പരിഹാരമായി മള്‍ട്ടി-ഇയര്‍ പോളിസികള്‍ഇതുപോലുള്ള പ്രീമിയം വര്‍ധനയെ നേരിടാന്‍ നല്ലൊരു വഴിയാണ് മള്‍ട്ടി-ഇയര്‍ പോളിസികള്‍. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ ഉപയോഗിക്കാവുന്ന ഈ പോളിസികള്‍ക്ക്, ഉപഭോക്താവിന് മുന്‍കൂട്ടി പ്രീമിയം അടയ്ക്കാന്‍ കഴിയും. ഇതുവഴി ഭാവിയിലെ നിരക്ക് വര്‍ധനയില്‍ നിന്ന് രക്ഷപ്പെടാനാകും. മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും രണ്ട് വര്‍ഷത്തെ പോളിസികള്‍ക്ക് 10%വരെ ഡിസ്കൗണ്ട് നല്‍കുന്നുണ്ട്.കൂടാതെ, ചില കമ്പനികള്‍ പ്രീമിയം നിരക്ക് ലോക്ക് ചെയ്യുന്ന പ്രത്യേക പോളിസികളും വാഗ്ദാനം ചെയ്യുന്നു. ഈ പോളിസികളില്‍, ക്ലെയിമൊന്നും നല്‍കിയിട്ടില്ലെങ്കില്‍, പോളിസി എടുത്ത പ്രായം അടിസ്ഥാനമാക്കി പ്രീമിയം കണക്കാക്കുന്നതാണ്. അതുകൊണ്ട് തന്നെ, യുവാക്കള്ക്ക് ഇത്തരം പോളിസികള്‍ കൂടുതല്‍ ഗുണകരമാണ്.എന്നിരുന്നാലും കുറച്ച് കുറവുകള്‍ ഉണ്ട‍്മള്‍ട്ടി-ഇയര്‍ പോളിസികളില്‍ ചില പരിഭവങ്ങളും ഉണ്ട്. ഇന്‍ഷുറന്‍സ് കമ്പനികള്‍ നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റം വരുത്തിയാല്‍, ഉപഭോക്താവിന് പോളിസി ഉപേക്ഷിക്കാനുള്ള അവസരങ്ങള്‍ വളരെ കുറവായിരിക്കും. കൂടാതെ, നോ ക്ലെയിം ബോണസ് സംബന്ധിച്ച കണക്കുകൂട്ടലുകള്‍ കുറച്ച് ബുദ്ധിമുട്ടുള്ളതും വ്യക്തമാക്കുന്നുണ്ട്.ഉപഭോക്താക്കള്‍ എന്ത് ചെയ്യണം?പുതിയ പോളിസി എടുക്കുന്നതിനോ നിലവിലുള്ളത് പുതുക്കുന്നതിനോ മുന്‍പ്, വിവിധ പോളിസികള്‍ പരിശോധിച്ച് താരതമ്യപ്പെടുത്തുന്നതും, ദീര്‍ഘകാല ലാഭം നല്‍കുന്ന പോളിസികള്‍ തിരഞ്ഞെടുക്കുന്നതും ഉപകരിക്കും. ധാരണയോടെയും ജാഗ്രതയോടെയും ആണ് ഇത്തരം നീക്കങ്ങള്‍ കൈകൊള്ളേണ്ടത്.