കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത, 24 മണിക്കൂറിനുള്ളില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ മുതല്‍ 14-ാം തിയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.അതേസമയം, കടല്‍പ്രദേശങ്ങളില്‍ അപകടാവസ്ഥയും ശക്തമാകുകയാണ്. നാളെ ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 11.30 വരെ തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെ പ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായുള്ള 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയർന്ന തിരമാലകള്‍ പ്രതീക്ഷിക്കുന്നതായും കടലാക്രമണ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 മുതല്‍ 12-ാം തിയതി രാത്രി 11.30 വരെ 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാമെന്നതിനാല്‍ കടലാക്രമണം ശക്തമാകാമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പരമാവധി ജാഗ്രത പാലിക്കേണ്ടത് നിര്‍ദേശിച്ചിട്ടുണ്ട്. അപകട സാധ്യതകണ്ടത്തെ എല്ലാ തീരപ്രദേശങ്ങളിലും നിന്നുമുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തയ്യാറായിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.കടല്‍ക്ഷോഭം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ബീച്ചുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കടലിനോട് ചേര്‍ന്നുള്ള യാത്രകള്‍ ഇപ്പോള്‍ ഒഴിവാക്കേണ്ടതാണ്. ഹാർബറുകളില്‍ ബോട്ടുകളും ഉപകരണങ്ങളും സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണമെന്നും, വള്ളങ്ങള്‍ക്കിടയില്‍ അപകടം ഒഴിവാക്കാനായി ആവശ്യമായ അകലം പാലിക്കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. സമുദ്രം ശക്തിപ്പെടുന്ന ഘട്ടത്തില്‍ സുരക്ഷയുടെ ഭാഗമായി പരമാവധി ജാഗ്രത പാലിക്കുക എന്നതാണ് പ്രധാന നിര്‍ദേശം.