വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും കഴിയും! പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാം

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. പാസ്പോർട്ടിൽ വിവരങ്ങൾ തിരുത്താനും പുതുക്കാനും ഉള്ള നടപടികൾ കൂടുതൽ ലളിതമാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൈെടുത്ത പുതിയ നടപടിയുടെ ഭാഗമായി, ദമ്പതികൾ തമ്മിലുള്ള ഒരു കൂട്ടായ ഫോട്ടോയും സത്യവാങ്മൂലവും (Joint Photo Declaration) സമർപ്പിച്ചാൽ മതിയാകും.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വിവാഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനുള്ള പ്രക്രിയയും മാനദണ്ഡങ്ങളും തുല്യമായല്ല. ഈ വ്യത്യാസം കാരണം പലരും സർട്ടിഫിക്കറ്റിന് അപേക്ഷിക്കാതെ പോകുന്നുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും പാസ്പോർട്ട് അപേക്ഷയിലും തിരുത്തലുകളിലും അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നടത്തിയ മാർഗ്ഗനിർദ്ദേശ പരിവർത്തനമാണ് ഈ പുതിയ നടപടിയെന്ന് വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version