കൽപ്പറ്റ അക്വാ ടണൽ എക്സ്പോയിൽ സന്ദർശകരുടെ തിരക്ക്

കൽപ്പറ്റയിലെ അക്വാ ടണൽ എക്സ്പോയിൽ ജനസാന്ദ്രത; മെർമെയ്ഡ് ഷോക്ക് വലിയ സ്വീകരണംകൽപ്പറ്റ ബൈപാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന അക്വാ ടണൽ എക്സ്പോക്ക് സന്ദർശകരുടെ തിരക്ക്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായി, ഡി.ടി.പി.സി.യുടെ സഹകരണത്തോടെ ഡ്രീംസ് എന്റർടൈൻമെന്റാണ് എക്സ്പോ ഒരുക്കിയിരിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

വിവിധയിനം നിറങ്ങളിലും വലിപ്പങ്ങളിലും ഉള്ള മത്സ്യങ്ങളുടെ പ്രദർശനത്തിന് പുറമെ, ഗോസ്റ്റ് ഹൗസ്, അമ്യൂസ്മെന്റ് പാർക്ക്, വിപണന സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. നാട്ടിൽ ആദ്യമായി എത്തുന്ന മത്സ്യ കന്യകകൾ പങ്കെടുത്ത മെർമെയ്ഡ് ഷോയാണ് എക്സ്പോയിലെ പ്രധാന ആകർഷണം.അവധി ദിനങ്ങളിലും ഉത്സവ സമയങ്ങളിലും ആയിരക്കണക്കിന് സന്ദർശകരാണ് വയനാട്ടിലെ വിനോദ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ഇവരിൽ ഭൂരിഭാഗം പേരും അക്വാ ടണൽ എക്സ്പോയും അതിനോട് ചേർന്നുള്ള വിനോദ പരിപാടികളും അനുഭവിച്ചറിഞ്ഞാണ് മടങ്ങുന്നത്. കുട്ടികളടക്കമുള്ളവർ മണിക്കൂറുകളോളം മത്സ്യങ്ങളുടെയും ഷോകളുടെയും മനോഹാരിതയിൽ ലയിക്കുന്ന കാഴ്ചയാണ് ഗ്രൗണ്ടിൽ പ്രതിദിനം കണ്ടുവരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version