മരത്തില്‍ നിന്നും വീണ് അധ്യാപകന് ദാരുണാന്ത്യം

മാനന്തവാടി: വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരങ്ങള്‍ വെട്ടുന്നതിനിടെ അധ്യാപകന്‍ മരത്തില്‍ നിന്നും വീണു മരിച്ചു. കല്ലോടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപകനായ ഇല്ലിക്കല്‍ ജെയ്‌സണ്‍ (47) ആണ് അപകടത്തില്‍പെട്ടത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കയ്യോത്ത് മരത്തില്‍ കയറി ചോല ചാടിക്കുന്നതിനിടയിലാണ് തറയില്‍ വീണത്. ഉടന്‍ നാട്ടുകാര്‍ കൂട്ടായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പരേതനായ ഔസേപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ് ജെയ്‌സണ്‍. ഭാര്യ: ജിന്‍സി (അധ്യാപിക, വാളേരി ഗവ. ഹൈസ്‌കൂള്‍). മക്കള്‍: നിസ, സിയ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version