തരുവണ ടൗണിൽ വൈക്കോൽ ഷെഡിന് തീപിടിച്ചു; 500-ഓളം കറ്റകൾ കത്തിനശിച്ചുമാനന്തവാടി: തരുവണ ടൗണിൽ ഷെഡിൽ സൂക്ഷിച്ചിരുന്ന വൈക്കോലിന് തീപിടിച്ച് 500-ഓളം കറ്റകൾ കത്തിനശിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഉച്ചക്ക് ഏകദേശം 1 മണിയോടെ സംഭവിച്ച തീപിടുത്തത്തിൽ വലിയതോതിലുള്ള നഷ്ടമാണ് സംഭവിച്ചത്. ശങ്കരോത് ഷമീറിന്റെ ഉടമസ്ഥതയിലുള്ള ഷെഡാണ് തീപിടുത്തത്തിൽ പൂർണമായും നശിച്ചത്.ഷെഡിന് സമീപത്ത് മറ്റൊരു വൈക്കോൽ സംഭരണകേന്ദ്രം ഉണ്ടായിരുന്നതിനാൽ വലിയ അപകടം ഒഴിവാക്കാൻ സാധിച്ചു. സംഭവസ്ഥലത്തേക്ക് മാനന്തവാടിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണയ്ക്കൽ പ്രവർത്തനം നടന്നു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷം മാത്രമാണ് തീ പൂര്‍ണമായി നിയന്ത്രണത്തിലായത്.സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഐ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേശ് എം പി, സനൂപ് കെ എ, ബിനീഷ് ബേബി ടി, അമൃതേഷ് വി ഡി, ദീപ്തലാൽ, ലെജിത് ആർ സി, ജ്യോതിസൻ ജെ, ഹോംഗാർഡുമാരായ ജോളി ജെയിംസ്, രൂപേഷ് വി ജി, ജോബി പി യു എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്