റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ വായ്പയും നിക്ഷേപവും സംബന്ധിച്ച പലിശ നിരക്കുകളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഈ മാറ്റങ്ങൾ ഹോം ലോണ്‍ ഉള്‍പ്പെടെയുള്ള വായ്പയെടുക്കുന്നവർക്കു ആശ്വാസം നല്‍കുമ്പോള്‍ നിക്ഷേപകരെ ബാധിക്കുമെന്നാണ് നിരീക്ഷണം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി, 2025 ഏപ്രില്‍ 12 മുതല്‍ പ്രാബല്യത്തിൽ വരുന്നതുപോലെ, സേവിംഗ്സ് അക്കൗണ്ടുകളിലെ പലിശ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് കുറച്ചതായി അറിയിച്ചു. 50 ലക്ഷത്തില്‍ താഴെ ബാലന്‍സ് ഉള്ള അക്കൗണ്ടുകൾക്ക് 2.75 ശതമാനവും, അതിന് മുകളിലുള്ളവയ്ക്ക് 3.25 ശതമാനവുമായിരിക്കും പുതിയ പലിശ നിരക്ക്. ഇതുവരെ യഥാക്രമം 3 ശതമാനവും 3.5 ശതമാനവുമാണ് നല്‍കാറുണ്ടായിരുന്നത്. ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം എച്ച്‌ഡിഎഫ്‌സി പലിശ നിരക്കില്‍ മാറ്റം വരുത്തുകയാണ്.എസ്‌ബിഐയും മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. ഏപ്രിൽ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നതുപോലെ, ഒന്നു മുതല്‍ രണ്ടുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നിലവില്‍ 7.3 ശതമാനമുണ്ടായിരുന്നതില്‍ നിന്നും 7.2 ശതമാനമാവും. 2-3 വര്‍ഷ നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 7.5 ശതമാനത്തിന് പകരം 7.4 ശതമാനമാണ് പുതിയ നിരക്ക്.ബാങ്ക് ഓഫ് ഇന്ത്യയും 3 കോടി രൂപയ്ക്ക് താഴെ വരുന്ന എഫ്‌ഡികളുടെ പലിശ നിരക്കുകളില്‍ കുറവ് വരുത്തി. 91 ദിവസം മുതല്‍ 179 ദിവസം വരെ 4.25%, 180 ദിവസം മുതല്‍ ഒരു വര്‍ഷം വരെ 5.75%, ഒരു വര്‍ഷം മുതല്‍ 2 വര്‍ഷം വരെ 6.75% എന്നിവയാണ് പുതുക്കിയ നിരക്കുകള്‍.വായ്പാ നിരക്കിലും വലിയ മാറ്റങ്ങളുണ്ട്. എസ്‌ബിഐയും ബാങ്ക് ഓഫ് മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ വായ്പാ നിരക്കുകള്‍ കുറച്ചു. റിപ്പോ നിരക്കുമായി ബന്ധപ്പെട്ട് എസ്ബിഐയുടെ വായ്പാ നിരക്ക് 8.25% ആയും, ബാഹ്യ ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്ക് 8.65% ആയും കുറച്ചു.ആര്‍ബിഐ റിപ്പോ നിരക്ക് 6% ആയി കുറച്ചതിന്റെ പിന്നാലെയാണ് ബാങ്കുകള്‍ ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. പുതിയ നിരക്കുകള്‍ ഇഎംഐ അടക്കമുള്ള ബാധ്യതകളിൽ കുറവുണ്ടാക്കുന്നുവെന്നത് സാധാരണക്കാരനു ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ സ്ഥിരവരുമാനമായി നിക്ഷേപം ആശ്രയിക്കുന്നവർക്കുവേണ്ടി ഇതൊരു തിരിച്ചടിയാണ്.