റാങ്ക് പട്ടികയുടെ കാലാവധി തീരാന്‍ രണ്ട് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നിയമനം ലഭിക്കാതെ അലയുന്ന വനിത പോലീസ് കോൺസ്റ്റബിള്‍ സ്ഥാനാർഥികൾ സമരം കടുപ്പിക്കുന്നു. നിയമനത്തിന് ഇനി സാധ്യതയില്ലെന്ന ഭയത്തിലാണ് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
സെക്രട്ടേറിയറ്റിനു മുന്നിൽ മുഖം കറുത്ത തുണികൊണ്ട് മറച്ച്, കൈകൾ പിന്നിൽ കെട്ടി മുട്ടുകുത്തി നിന്നാണ് ഉദ്യോഗാര്‍ഥികൾ ഇന്നലെ പ്രതിഷേധം നടത്തിയത്.19ന് കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികയിലാണ് ഇവര് ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടികയില്‍ സ്ഥാനമുണ്ടായിരുന്നിട്ടും സർക്കാർ ജോലിയിലേക്കുള്ള വിളിപ്പടി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് അവരുടെ ആകുലതയും സമരവും. സർക്കാർ ഇടപെടലിലൂടെയെങ്കിലും അവസാനം ഒരു നീതി ലഭിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.