ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് 9900 ഒഴിവുകൾക്ക് റിക്രൂട്ട്മെന്റ് ആരംഭിച്ചു. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡായ ആർആർബിയുടെ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച് രാജ്യത്തെ വിവിധ സോണുകളിലായി ഈ ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
ഏപ്രിൽ 10, 2025 മുതൽ മെയ് 9, 2025 വരെയാണ് അപേക്ഷിക്കാൻ അവസരം. 18 മുതൽ 30 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം, കൂടാതെ ഐടിഐ യോഗ്യതയോ എഞ്ചിനീയറിങ് ഡിപ്ലോമയോ ഡിഗ്രിയോ ഉണ്ടായിരിക്കണം.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ഏകദേശം 20,000 രൂപ ശമ്പളമായി ലഭിക്കും. സെൻട്രൽ, ഈസ്റ്റേൺ, നോർത്ത്, സൗത്ത്, വെസ്റ്റേൺ റെയിൽവേകൾ അടക്കം വിവിധ സോണുകളിലായി ഒഴിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ (1461), വെസ്റ്റേൺ റെയിൽവേയിൽ (885), സൗത്ത് സെൻട്രൽ റെയിൽവേയിൽ (989) എന്നിവയിലാണുള്ളത്.താൽപര്യമുള്ളവർ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് “Assistant Loco Pilot Recruitment” വിഭാഗം തിരഞ്ഞെടുക്കണം. വിജ്ഞാപനം വായിച്ച് വിശദാംശങ്ങൾ മനസ്സിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന ദിവസങ്ങളിൽ വെബ്സൈറ്റ് തിരക്ക് നേരിടാൻ സാധ്യതയുള്ളതിനാൽ, നേരത്തെ തന്നെ അപേക്ഷ നൽകുന്നത് ഉചിതമാണ്.
,