പെൻഷൻ തുക നേരെ വീട്ടിലേക്ക്; ഒരു രൂപയും അധികമായി നൽകേണ്ടതില്ല!

സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കൾക്ക് യാതൊരു തുകയും നൽകേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് വ്യക്തമാക്കി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

പെൻഷൻ വിതരണം നിർവഹിക്കുന്ന സഹകരണ സംഘങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് ഓരോ ഗുണഭോക്താവിനും 30 രൂപ വീതം ഇൻസെന്റീവ് നൽകുന്നതാണെന്ന് വകുപ്പിന്റെ വിശദീകരണം. അതിനാൽ, വിതരണക്കാർക്ക് അധികമായി തുക നൽകുന്നത് അനാവശ്യമാണെന്നും വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version