വൈദ്യുതി ഉപഭോഗം കുതിക്കുന്നു; മൂന്നാം ദിവസവും റെക്കോർഡ് മുകളില്‍

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ തുടരുകയാണ്. തുടർച്ചയായ മൂന്ന് ദിവസങ്ങളായി ദിവസേന 100 ദശലക്ഷം യൂനിറ്റിന് മുകളിലാണ് ഉപഭോഗം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

വ്യാഴാഴ്ച മാത്രം ഉപയോഗിച്ച വൈദ്യുതി 100.5936 ദശലക്ഷം യൂനിറ്റായിരുന്നു. അതേസമയം, പീക്ക് സമയ വൈദ്യുതി ആവശ്യകത 5139 മെഗാവാട്ടിലേക്ക് ഉയർന്നതായും റിപ്പോർട്ടുകൾ പറയുന്നു.പകലും രാത്രിയിലുമുള്ള ചൂടിന്റെ വര്‍ധനവാണ് വൈദ്യുതി ഉപയോഗം കുതിപ്പിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞ വേനലില്‍ ഈ തരത്തിലുള്ള ഉപഭോഗം വൈദ്യുതി വിതരണം പ്രതിസന്ധിയിലേക്ക് നയിച്ച അനുഭവം സംസ്ഥാനത്തിന് ഉണ്ട്. 2023 ഏപ്രില്‍ 2ന് രേഖപ്പെടുത്തിയ 5797 മെഗാവാട്ട് ആണ് ഇതുവരെ പീക്ക് സമയത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമായി നിലനിൽക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version