യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്കുള്ള യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.യോഗ്യത: BNYS / MSc (Yoga), ഒരു വർഷ ദൈർഘ്യമുള്ള PG Diploma in Yoga (അംഗീകൃത സർവകലാശാലയിൽ നിന്ന്), ഒരു വർഷ ദൈർഘ്യമുള്ള Yoga Certificate Course (അംഗീകൃത സർവകലാശാലയിൽ നിന്ന്), BAMS, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിൽ നിന്നുള്ള Yoga Teachers Training Diploma (ഒരു വർഷം), SCOLE കേരളം നടത്തുന്ന Diploma in Yogic Science & Sports Yoga Course.ഉയർന്ന പ്രായപരിധി: 50 വയസ്സ്അപേക്ഷ സമർപ്പിക്കാൻ:

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം www.nam.kerala.gov.in ൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച്, തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യവേൻ ബിൽഡിംഗിലെ 5-ാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജർ (നാഷണൽ ആയുഷ് മിഷൻ) ഓഫിസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷയുടെ കവറിന്റെ പുറത്ത് അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം.അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി: മെയ് 6, 2025, വൈകിട്ട് 5 മണിഇന്റർവ്യൂ വിവരങ്ങൾ: തീയതി: 2025 മെയ് 9 സമയം: രാവിലെ 10 മണി സ്ഥലം: 5-ാം നില, ആരോഗ്യവേൻ ബിൽഡിംഗ്, തിരുവനന്തപുരംഇന്റർവ്യൂ തീയതി, സമയം എന്നിവ മുൻകൂട്ടി അറിയിക്കുന്നതിനാൽ പ്രത്യേക അറിയിപ്പ് നൽകില്ല. അതിനാൽ, ഉദ്യോഗാർഥികൾ ഇന്റർവ്യൂ ദിവസം നേരിട്ട് ഹാജരാകണം. 20-ലധികം ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ എഴുത്തുപരീക്ഷ നടത്തപ്പെടും.വിശദമായ വിവരങ്ങൾക്ക്: www.nam.kerala.gov.in

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version