കോഴിക്കോട് ലുലു മാളില്‍ റിക്രൂട്ട്മെന്റ്: വിവിധ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ

കോഴിക്കോട്ടുള്ള ലുലു മാളില്‍ വിവിധ തസ്തികകളിലേക്കായി റിക്രൂട്ട്മെന്റ് ആരംഭിച്ചു. സൂപ്പര്‍വൈസര്‍, സെയില്‍സ്മാന്‍/വുമണ്‍, കാഷ്യര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഹെല്‍പ്പര്‍, സ്റ്റോര്‍കീപ്പര്‍/ഡാറ്റ ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവരും, പ്രവൃത്തി പരിചയം ഇല്ലാത്തവരുമായ ഫ്രഷേഴ്‌സിനും അവസരമുണ്ട്.ഹൗസ് കീപ്പിങ്, സ്റ്റേഷനറി, ഹോട്ട് ഫുഡ്, ബേക്കറി, വെയര്‍ഹൗസ്, ഇലക്‌ട്രോണിക്‌സ്, ഐടി, മൊബൈല്‍സ്, ഹോം ഫര്‍ണിഷിങ്, ജ്വല്ലറി, ലേഡീസ് ഫുട്‌വെയര്‍, ലഗേഡ്, ഫ്രോസണ്‍ ഫുഡ്, ഗ്രോസറി, വെജിറ്റബിള്‍, ഫ്രൂട്ട്സ്, ഹെല്‍ത്ത് & ബ്യൂട്ടി, ഹൗസ്‌ഹോള്‍ഡ്, വെയര്‍ഹൗസ് ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് സൂപ്പര്‍വൈസര്‍ ഒഴിവുകള്‍ ഉണ്ടായിരിക്കുന്നത്.സെയില്‍സ്മാന്‍/വുമണ്‍ തസ്തികയ്ക്ക് 18 മുതല്‍ 30 വയസ്സുവരെ പ്രായമുള്ളവരും, പത്താം ക്ലാസ് പാസായവരുമായാല്‍ മതിയാകും. സൂപ്പര്‍വൈസര്‍ തസ്തികയ്ക്ക് 22 മുതല്‍ 35 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കാഷ്യര്‍ തസ്തികയ്ക്ക് പ്ലസ് ടു യോഗ്യതയുള്ള 18 മുതല്‍ 30 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അവസരമുണ്ട്. ഹെല്‍പ്പര്‍ തസ്തികയ്ക്ക് 20 മുതല്‍ 35 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്റ്റോര്‍കീപ്പര്‍/ഡാറ്റ ഓപ്പറേറ്റര്‍ തസ്തികയ്ക്ക് 22 മുതല്‍ 38 വയസ്സ് വരെയുള്ളവര്‍ക്കും 1 മുതല്‍ 2 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അവസരമുണ്ട്. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തികയ്ക്ക് 25 മുതല്‍ 45 വയസ്സുള്ളവര്‍ക്കും, സെക്യൂരിറ്റി മേഖലയിലൊരാള്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 5ന് രാവിലെ 10 മണിക്ക് കോഴിക്കോട് മാങ്കാവിലുള്ള ലുലു മാളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 6631000 എന്ന നമ്പറില്‍ വിളിക്കാമോ അല്ലെങ്കില്‍ hrcalicut@luluindia.com എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version