ഇടവേളയില്ലാതെ തുടരുന്ന കാലവർഷം സംസ്ഥാനത്തെ പല മേഖലകളിലും പ്രതികൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ച പശ്ചാത്തലത്തിൽ, മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടിയതായി ഭക്ഷ്യവകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ട്രാൻസ്‌പോർട്ട് കരാറുകാരുടെ ബിൽ കുടിശ്ശികകൾ സർക്കാർ പൂർണ്ണമായും തീർത്തുകഴിഞ്ഞു. റേഷൻ വിതരണവും വിതരണത്തിനായി ഭക്ഷ്യധാന്യങ്ങളുടെ വിട്ടെടുപ്പും സാധാരണ നിലയിലാണ്.ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളിൽ 90% എണ്ണം ഇതിനോടകം തന്നെ റേഷൻ കടകളിൽ എത്തിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം. മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് സുരക്ഷിതമായി ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ സംവിധാനങ്ങൾ എടുക്കണമെന്ന് ജില്ലാ ഉദ്യോഗസ്ഥർക്കു നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.മെയ് 31 ഉച്ചവരെ മുൻഗണനാ വിഭാഗത്തിൽപെട്ട എ.എ.വൈ. റേഷൻ കാർഡുടമകളിൽ 92.12%യും, പി.എച്ച്.എച്ച്. വിഭാഗത്തിൽ 87% ഗുണഭോക്താക്കളും ഉൾപ്പെടെ ആകെ 74% പേർ റേഷൻ വിഹിതം വാങ്ങി കഴിഞ്ഞു. മുന്‍വർഷത്തെ അപേക്ഷിച്ച് വിതരണം കാര്യക്ഷമമാണെന്നും ഏപ്രിൽ 30ന് 70.75% പേർ മാത്രമേ റേഷൻ ലഭിച്ചതായിരുന്നുള്ളുവെന്നും വിശദീകരണം പറഞ്ഞു.