റേഷൻ വാങ്ങിയില്ല; നിരവധി പേർ പട്ടികയ്ക്ക് പുറത്തായി

സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിൽപെട്ട 70,418 പേരെ പട്ടികയിൽനിന്ന് പുറത്താക്കാൻ സർക്കാർ നടപടി തുടങ്ങി. തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാതിരുന്നതിനാലാണ് ഒഴിവാക്കലുകൾ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

പകരം, അർഹതയുള്ള മറ്റ് ആളുകളെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.പിങ്ക് കാർഡുള്ള 62,945 പേരും മഞ്ഞ കാർഡുള്ള 7,473 പേരും മൂന്ന് മാസം റേഷൻ വാങ്ങിയിട്ടില്ല. പിങ്ക് കാർഡിൽ രാഷ്‌ട്രീയമായി ഏറ്റവുമധികം ഒഴിവാക്കപ്പെട്ടത് എറണാകുളം (8,978)യും തിരുവനന്തപുരം (8,717)യുമാണ്. കുറവുള്ള ജില്ലകൾ വയനാട് (807), കാസർഗോഡ് (1,480) എന്നിവയാണ്.മഞ്ഞ കാർഡുകാരിൽ തിരുവനന്തപുരത്തും (991), തൃശൂരിലും (898) കൂടുതലാണ് റേഷൻ കൈപ്പറ്റാത്തത്. കോഴിക്കോടും (128), മലപ്പുറവും (171) ഏറ്റവും കുറഞ്ഞതും.പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പകരം ചേരാൻ കഴിയുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ബിപിഎൽ പട്ടികയിലുള്ളവർ, ആശ്രയ പദ്ധതി അംഗങ്ങൾ, സർക്കാർ-അർധ സർക്കാർ മേഖലകളിൽ ജോലി ഇല്ലാത്ത പട്ടികവർഗ്ഗക്കാർ, എച്ച്‌ഐവി പോസിറ്റീവ്, ക്യാൻസർ രോഗികൾ, ഓട്ടിസം, മാനസിക വെല്ലുവിളി, എൻഡോസൾഫാൻ ബാധിതർ, ഡയാലിസിസ് ചെയ്യുന്നവർ, പ്രത്യേക ശാരീരിക അവശതകളുള്ളവർ, നിർധന സ്ത്രീകൾ, വിധവകൾ, ഉപേക്ഷിക്കപ്പെട്ടവരായ അമ്മമാർ തുടങ്ങിയവർക്കാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version